ബ്ളാസ്റേഴ്സ് ഓഹരികള്‍ വില്പനയ്ക്ക്
Sunday, April 19, 2015 11:45 PM IST
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ളാസ്റ്റേഴ്സിന്റെ ഓഹരികള്‍ വില്‍പ്പനയ്ക്ക് എന്നു റിപ്പോര്‍ട്ട്. കേരള ബ്ളാസ്റ്റേഴ്സിന്റെ സഹ ഉടമയായ പ്രസാദ് പോട്ട്ലൂരിയുടെ ഓഹരികള്‍ വില്‍ക്കുന്നതായാണ് വിവരം. പുതിയ നിക്ഷേപകരെ തേടുന്നതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിയതായാണു വിവരം. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും ബ്ളാസ്റേഴ്സ് ഉടമയാണ്. സച്ചിന്റെ പേരിലുള്ള ഓഹരികള്‍ വില്ക്കുന്നില്ല. ആന്ധ്രാ പ്രദേശിലെ പ്രമുഖ വ്യവസായിയും പി. വി. പി വെഞ്ചേഴ്സിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രസാദ് പോട്ട്ലൂരിക്ക് കേരള ബ്ളാസ്റ്റേഴ്സില്‍ അറുപത് ശതമാനത്തോളം ഓഹരിയാണുള്ളത്. പി. വി. പി വെഞ്ചേഴ്സിന് ഇപ്പോഴുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായാണ് പ്രസാദ് പോട്ട്ലൂരി കേരള ബ്ളാസ്റ്റേഴ്സിന്റെ ഓഹരികള്‍ വിറ്റഴിക്കുന്നതെന്നാണ് സൂചന.


ഓഹരി വിപണിയിലെ ഇന്‍സൈഡര്‍ വ്യാപാരം നടത്തിയതിനും വിവരങ്ങള്‍ കൃത്യമായി അറിയിക്കുന്നതില്‍ വീഴ്ച വരുത്തിയതിനും നിയന്ത്രണ ഏജന്‍സിയായ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) പി. വി. പി. ഗ്ളോബല്‍ വെഞ്ചേഴ്സിനും അതിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പ്രസാദ് പോട്ട്ലൂരിക്കും പതിനഞ്ച് കോടി രൂപ വീതം പിഴ കഴിഞ്ഞ ദിവസം ചുമത്തിയിരുന്നു. ഇതിനായുള്ള പണം കണ്െടത്തുന്നതിനാണ് കേരള ബ്ളാസ്റ്റേഴ്സിന്റെ ഓഹരി വില്‍ക്കുന്നതെന്ന് പി. വി. പി. വെഞ്ചേഴ്സിനോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.