ഐസിസിയില്‍ എസിസി ലയിച്ചു
Saturday, April 18, 2015 11:55 PM IST
ദുബായി: ഏഷ്യന്‍ ക്രിക്കറ്റ് കൌണ്‍സില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൌണ്‍സിലിന്റെ കീഴിലാകും. 1983ല്‍ സ്ഥാപിതമായ എസിസിയുടെ പ്രവര്‍ത്തനങ്ങള്‍ ഐസിസിയില്‍ ലയിപ്പിച്ചതോടെയാണിത്. പുതിയ നീക്കത്തോടെ ഏഷ്യകപ്പ് ക്രിക്കറ്റിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ വരുംവര്‍ഷങ്ങളിലെ ഏഷ്യകപ്പ് ടൂര്‍ണമെന്റുകള്‍ എസിസിയുടെ നേതൃത്വത്തില്‍ തന്നെയായിരിക്കുമെന്ന് ഐസിസി ബോര്‍ഡ് യോഗം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.