ഇന്ത്യക്കു സമനില
Wednesday, April 1, 2015 10:46 PM IST
ധാക്ക: അണ്ടര്‍ 23 എഎഫ്സി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയരായ ബംഗ്ളാദേശ് ഇന്ത്യയെ ഗോള്‍രഹിത സമനിലയില്‍ പിടിച്ചു. സിറിയയോടു പരാജയപ്പെട്ട ഇന്ത്യ രണ്ടാം മത്സരത്തില്‍ ജയം കാംക്ഷിച്ച് ഇറങ്ങിയെങ്കിലും ഗോളടിക്കാനായില്ല. നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലുംഅതൊന്നും ഗോളാക്കാന്‍ ഇന്ത്യക്കായില്ല. മത്സരത്തിന്റെ ആദ്യ പകുതി അവസാനിച്ചപ്പോള്‍ ബംഗബന്ധു സ്റ്റേഡിയത്തിലെ പ്രകാശം പോയത് കല്ലുകടിയായി. 40 മിനിറ്റോളം കളി മുടങ്ങി. 15 മിനിറ്റ് ഇടവേളയടക്കം 55 മിനിറ്റാണ് ഇന്നലെ കളി വൈകിയത്. അതേസമയം, മറ്റൊരു മത്സരത്തില്‍ സിറിയ ഉസ്ബക്കിസ്ഥാനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഇയില്‍ തലപ്പത്തു തുടരുകയാണ്. സമനില നേടിയ ഇന്ത്യക്ക് ഒരു പോയിന്റ് ലഭിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.