ഐപിഎലിലൂടെ മടങ്ങിവരാന്‍ യുവിയും സഹീറും
ഐപിഎലിലൂടെ മടങ്ങിവരാന്‍ യുവിയും സഹീറും
Wednesday, April 1, 2015 10:43 PM IST
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കു മടങ്ങിവരാന്‍ തയാറെടുക്കുകയാണ് യുവ്രാജ് സിംഗും സഹീര്‍ ഖാനും. ഐപിഎലില്‍ മികച്ച പ്രകടനം നടത്തി ദേശീയ ടീമില്‍ മടങ്ങിയെത്താമെന്നാണ് ഇരുവരും കരുതുന്നത്. ഐപിഎലിലെ ഏറ്റവും വിലയേറിയ താരമായ യുവി ഈ സീസണില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടിയാണു കളിക്കുന്നത്. 16 കോടി രൂപയ്ക്കാണ് യുവിയെ ഡല്‍ഹി സ്വന്തം കൂടാരത്തിലെത്തിച്ചത്. കഴിഞ്ഞ കുറേക്കാലമായി പരിക്കിന്റെയും ചികിത്സയുടെയും കാലമായിരുന്നു എനിക്ക്. ഇനി മടങ്ങിവരാനുള്ള ശ്രമമാണ്- യുവി പറഞ്ഞു.


സഹീര്‍ഖാനും ഇത്തവണ കളിക്കുന്നതു ഡല്‍ഡി ഡെയര്‍ഡെവിള്‍സിനു വേണ്ടിയാണ്. നാലു കോടി രൂപയാണ് സഹീറിനായി ഡല്‍ഹി ചെലവഴിച്ചത്. 2014ന്റെ തുടക്കത്തിലാണ് സഹീര്‍ അവസാനം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. യുവിയാകട്ടെ 2013ലും. ഇരുവരും ഇപ്പോള്‍ തീവ്ര പരിശീലനത്തിലാണ്. ദക്ഷിണാഫ്രിക്കന്‍ താരം ജീന്‍ പോള്‍ ഡുമിനിയാണ് ഡല്‍ഹിയുടെ നായകന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.