സൈനയ്ക്കും ശ്രീകാന്തിനും കിരീടം
Monday, March 30, 2015 12:02 AM IST
ന്യൂസിലന്‍ഡ്: ക്രിക്കറ്റില്‍ ഇന്നലെ ഓസ്ട്രേലിയയുടെ ശുഭദിനമായിരുന്നുവെങ്കില്‍ ബാഡ്മിന്റണില്‍ ഇന്ത്യയുടെ സുന്ദരദിനമായിരുന്നു ഇന്നലെ. ഇന്ത്യന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസില്‍ സൈന നെഹ്വാളിനും കിഡംബി ശ്രീകാന്തിനും കിരീടം. കഴിഞ്ഞ ദിവസം ലോക ഒന്നാം നമ്പര്‍ പദവിയിലെത്തിയ സൈന തായ്ലന്‍ഡിന്റെ റാച്ചനോക് ഇന്റാനോണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കു പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. സ്കോര്‍: 21-16, 21-14. പുരുഷ വിഭാഗത്തില്‍ ഒന്നിനെതിരേ രണ്ടു ഗെയിമുകള്‍ക്കു ഡെയ്ന്‍ വിക്ടര്‍ അക്സലനെ പരാജയപ്പെടുത്തിയാണ് ശ്രീകാന്ത് വിജയിയായത്. സ്കോര്‍: 18-21, 21-13, 21-12.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.