ലോകകപ്പ് ധര്‍മസേനയും കെറ്റില്‍ബ്രോയും നിയന്ത്രിക്കും
Saturday, March 28, 2015 11:42 PM IST
മെല്‍ബണ്‍: ലോകകപ്പ് ഫൈനല്‍ നിയന്ത്രിക്കുന്ന കളിക്കാരനായ ആദ്യ അമ്പയറെന്ന റിക്കാര്‍ഡ് കുമാര്‍ ധര്‍മസേനയെ തേടിയെത്തി. ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ നിയന്ത്രിക്കുന്ന ഒഫീഷ്യല്‍സിനെ ഐസിസി പ്രഖ്യാപിച്ചതോടെയാണിത്. ശ്രീലങ്കയില്‍ നിന്നുള്ള കുമാര്‍ ധര്‍മസേനയ്ക്കൊപ്പം റിച്ചാര്‍ഡ് കെറ്റില്‍ബ്രോയാണ് ഓണ്‍ഫീല്‍ഡ് അമ്പയര്‍. രഞ്ജന്‍ മദുഗുലെയാണ് മാച്ച് റഫറി. മറീസ് എറാസ്മസാണ് തേര്‍ഡ് അമ്പയര്‍. ഇയാന്‍ ഗൂള്‍ഡ് ഫോര്‍ത്ത് അമ്പയറാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.