മുഷ്താഖ് അലി ട്രോഫി: കേരളത്തിനു തോല്‍വി
Friday, March 27, 2015 11:17 PM IST
കൊച്ചി: മുഷ്താഖ് അലി ട്രോഫി ടി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിനു തോല്‍വി. തമിഴ്നാട് കേരളത്തെ രണ്ടു വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളത്തിനു ആറ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനേ സാധിച്ചുള്ളു. 30 റണ്‍സെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ ടോപ്സ്കോറര്‍. തമിഴ്നാട് 19.2 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. കേരളത്തിനുവേണ്ടി മനു കൃഷ്ണന്‍ മൂന്നും അമിത് വര്‍മ്മ രണ്ടു വിക്കറ്റുമെടുത്തു.

രണ്ടാം മത്സരത്തില്‍ ഗോവയെ കര്‍ണാടക നാലുവിക്കറ്റിനു കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത ഗോവ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സെടുത്തു. കര്‍ണാടക 18-ാം ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം കണ്ടു. മറ്റൊരു മത്സരത്തില്‍ ഹൈദരാബാദ് ആന്ധ്രയെ 82 റണ്‍സിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് എട്ടു വിക്കറ്റിന് 178 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിങ്ങിയ ആന്ധ്രയ്ക്ക് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.