കിവീസിന്റേതു സ്വപ്നക്കുതിപ്പ്: ഫ്ളെമിംഗ്
Friday, March 27, 2015 11:15 PM IST
മെല്‍ബണ്‍: ദക്ഷിണാഫ്രിക്കയെപ്പോലും തകര്‍ത്തുള്ള കിവീസ് ടീമിന്റെ ഫൈനലിലേക്കുള്ള കുതിപ്പ് ഒരു സ്വപ്നംപോലെ തോന്നുന്നുവെന്ന് മുന്‍ ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീഫന്‍ ഫ്ളെമിംഗ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ ഉജ്വല പ്രകടനമാണു ടീം കാഴ്ചവച്ചത്. ശക്തമായ ദക്ഷിണാഫ്രിക്കന്‍ ബൌളിംഗിനെതിരെ 43 ഓവറില്‍ 298 റണ്‍സ് നേടുക എന്നതു സ്വപ്നംപോലെ തോന്നുന്നു. കിവീസ് ടീം ബാറ്റു ചെയ്യുമ്പോള്‍ ഗാലറികളിലെ ആരാധകരുടെ ആരവം മുമ്പൊരിക്കലും കണ്ടിട്ടില്ല. ഈ പ്രകടനം തുടര്‍ന്നാല്‍ ലോകകപ്പ് ന്യൂസിലന്‍ഡിലെത്തിക്കാന്‍ ഈ ടീമിനു സാധിക്കും. മുന്നില്‍ നിന്നു നയിക്കുന്ന മക്കല്ലമാണ് ടീമിന്റെ കരുത്ത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 84 റണ്‍സ് നേടി ബ്ളാക് ക്യാപ്സിനെ വിജയത്തിലേയ്ക്കു നയിച്ച എലിയട്ടിന്റെ പ്രകടനവും മനോഹരമായിരുന്നുവെന്നു ഫ്ളെമിംഗ് പറഞ്ഞു. ഇവിടെ ക്ളിക്ക് ചെയ്യുക...
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.