ഗെയ്ലും ഡിവില്യേഴ്സും ഫോമിലായാല്‍ രക്ഷയില്ല: ധോണി
ഗെയ്ലും ഡിവില്യേഴ്സും ഫോമിലായാല്‍ രക്ഷയില്ല: ധോണി
Thursday, March 5, 2015 10:54 PM IST
പെര്‍ത്ത്: ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്യേഴ്സും വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ലുമൊക്കെ ഫോമിലെത്തിയാല്‍ എതിര്‍ ടീമിലെ ബൌളര്‍മാര്‍ക്കോ ടീം നായകനോ പ്രത്യേകിച്ചൊന്നും ചെയ്യാനില്ലെന്ന് ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി.

ഗെയ്ല്‍, ഡിവില്യേഴ്സ്, ബ്രണ്ടന്‍ മക്കല്ലം എന്നിവര്‍ മികച്ച ഫോമില്‍ കളിക്കുമ്പോള്‍ തന്ത്രങ്ങളൊന്നും ഇല്ലാതിരിക്കുക എന്നതാണ് ഏറ്റവും മികച്ച തന്ത്രമെന്നാണ് ധോണി പറഞ്ഞത്. സിക്സുകള്‍ പായിച്ചുകൊണ്ടിരുന്നാല്‍ നമുക്കൊന്നും ചെയ്യാനില്ല-ധോണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.