പത്രപ്രവര്‍ത്തകനെതിരേ കോഹ്ലിയുടെ വാക്ശരങ്ങള്‍
പത്രപ്രവര്‍ത്തകനെതിരേ കോഹ്ലിയുടെ വാക്ശരങ്ങള്‍
Wednesday, March 4, 2015 10:44 PM IST
പെര്‍ത്ത്: പ്രമുഖ ദേശീയ മാധ്യമത്തിലെ റിപ്പോര്‍ട്ടര്‍ക്കുനേരേ ഇന്ത്യന്‍ ടെസ്റ് നായകനും യുവതാരവുമായി വിരാട് കോഹ്ലിയുടെ വാക്ശരങ്ങള്‍. വെസ്റ് ഇന്‍ഡീസിനെതിരായ മത്സരത്തിനു മുന്നോടിയായുള്ള പരിശീലനത്തിനുശേഷം മടങ്ങവേയാണ് കോഹ്ലിക്കു ഹാലിളകിയത്.

തന്നെയും കാമുകി അനുഷ്കയെയും കുറിച്ച് ദേശീയ മാധ്യമത്തില്‍വന്ന വാര്‍ത്തയില്‍ ചൊടിച്ചാണ് കോഹ്ലി കടുത്ത ഭാഷ ഉപയോഗിച്ചത്. എന്നാല്‍, ആ വാര്‍ത്ത എഴുതിയത് മറ്റൊരാളാണെന്ന് അറിഞ്ഞതോടെ ഇന്ത്യന്‍ യുവതാരം മാപ്പപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്ത്രി കോഹ്ലിയെ വിളിച്ച് ഉപദേശിച്ചെന്നും വാര്‍ത്തയുണ്ട്. ഭാവിയില്‍ ഇന്ത്യയുടെ സമ്പൂര്‍ണ നായകനാകേണ്ട കോഹ്ലി ഇത്തരത്തില്‍ പ്രതികരിക്കരുതെന്ന് രവി ശാസ്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.