ചെല്‍സിക്കു കാപ്പിറ്റല്‍ വണ്‍ കപ്പ്
Tuesday, March 3, 2015 11:00 PM IST
വെംബ്ളി: കാപ്പിറ്റല്‍ വണ്‍ കപ്പ് കിരീടം ചെല്‍സിക്ക്. ഫൈനലില്‍ ടോട്ടനം ഹോട്സ്പറിനെഎതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കു തകര്‍ത്താണ് ഹൊസെ മൌറിഞ്ഞോയുടെ ടീം സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്. ആദ്യ പകുതിയില്‍ ജോണ്‍ ടെറിയുടെ (45) ഗോളില്‍ നീലക്കുപ്പായക്കാര്‍ മുന്നില്‍ കടന്നു. വില്യന്റെ ഫ്രീകിക്കിലാണ് ഗോള്‍ പിറന്നത്. 56-ാം മിനിറ്റില്‍ ചെല്‍സിയുടെ ഡിയേഗോ കോസ്റ്റയുടെ ഷോട്ട് തടയാന്‍ ശ്രമിച്ച ടോട്ടനം ഡിഫന്‍ഡര്‍ കെയല്‍ വാക്കറുടെ കാലില്‍ തട്ടി പന്ത് വലയില്‍ പതിച്ചതോടെ ചെല്‍സിയുടെ ലീഡ് 2-0 ആയി ഉയര്‍ന്നു. മത്സരത്തിലുടനീളം സെസ് ഫാബ്രിഗസ്, കോസ്റ്റ, എഡന്‍ ഹസാര്‍ഡ് എന്നിവര്‍ ടോട്ടനത്തിന്റെ പ്രതിരോധത്തെ പരീക്ഷിച്ചുകൊണ്ടിരുന്നു. ജയത്തോടെ സ്റ്റാഫോര്‍ഡ് ബ്രിഡ്ജ് ടീം 2008ല്‍ കാപ്പിറ്റല്‍ വണ്‍ കപ്പില്‍ ടോട്ടനത്തോടേറ്റ പരാജയത്തിനു പകരം വീട്ടി. മൌറിഞ്ഞോ രണ്ടാമത് ചെല്‍സിയുടെ പരിശീലകനായി തിരിച്ചെത്തിയശേഷമുള്ള ആദ്യ കിരീട നേട്ടംകൂടിയാണിത്. 2005ലും 2007ലും ചെല്‍സിക്കായിരുന്നു കിരീടം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.