സന്തോഷ് ട്രോഫി: കേരളത്തിന് ആദ്യജയം
Tuesday, March 3, 2015 10:59 PM IST
ജലന്തര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഫൈനല്‍ റൌണ്ടില്‍ കേരളത്തിനു വിജയത്തോടെ തുടക്കം. ഗോവയെ ഒരു ഗോളിനു പരാജയപ്പെടുത്തിയാണ് കേരളം ജയമാഘോഷിച്ചത്. നസിറുദ്ദീനാണ് വിജയഗോള്‍ നേടിയത്. ദേശീയ ഗെയിംസില്‍ സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ഗോവയോടേറ്റ പരാജയത്തിനു മധുരപ്രതികാരം ചെയ്യാനും കേരളത്തിനായി. ഗോവയോടു തോറ്റ് കേരളം ദേശീയ ഗെയിംസിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ പുറത്തായിരുന്നു. കേരള ടീമിലെ പകുതിയോളം പേരും സന്തോഷ് ട്രോഫിയിലെ കന്നിക്കാരാണ്. അവരാകട്ടെ ഭൂരിഭാഗവും 25 വയസില്‍ താഴെ പ്രായമുള്ളവരും. തുല്യശക്തികളുടെ പോരാട്ടം കണ്ട മത്സരത്തില്‍ മികച്ച പ്രകടനമാണ് ഇരു ടീമും പുറത്തെടുത്തത്. അഞ്ചിനാണ് കേരളത്തിന്റെ രണ്ടാം മത്സരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.