സന്തോഷ് ട്രോഫി: കേരളം ഇന്നു ഗോവയ്ക്കെതിരേ
സന്തോഷ് ട്രോഫി: കേരളം ഇന്നു ഗോവയ്ക്കെതിരേ
Monday, March 2, 2015 10:51 PM IST
ജലന്തര്‍: സന്തോഷ് ട്രോഫി ഫൈനല്‍ റൌണ്ടില്‍ കേരളം ഇന്ന് ഗോവയെ നേരിടും. ഗ്രൂപ്പ് ബിയില്‍ ഡല്‍ഹി, ഗോവ, മിസോറാം, റെയില്‍വേസ് എന്നീ കരുത്തര്‍ക്കൊപ്പം മത്സരിക്കുന്ന കേരളം ജയത്തോടെ തുടങ്ങാമെന്നാണു കരുതുന്നത്. ജലന്തര്‍ ഗുരുഗോവിന്ദ് സിംഗ് സ്റ്റേഡിയത്തിലാണു മത്സരം.

ഗ്രൂപ്പ് എയില്‍ ആസാം, മഹാരാഷ്ട്ര, പഞ്ചാബ്, സര്‍വീസസ്, ബംഗാള്‍ എന്നീ ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ഗ്രൂപ്പില്‍ മുന്നില്‍ വരുന്ന രണ്ടു ടീമുകള്‍ വീതം സെമിയിലെത്തും. മാര്‍ച്ച് 15നാണ് ഫൈനല്‍. 40 വര്‍ഷത്തിനു ശേഷമാണ് സന്തോഷ് ട്രോഫിക്ക് പഞ്ചാബ് ആതിഥ്യമരുളുന്നത്. ഗോവയെ നേരിടുന്ന കേരളം ഇന്നു സമ്മര്‍ദത്തിലാണ് കാരണം, ദേശീയ ഗെയിംസില്‍ കേരളം തോറ്റത് ഗോവയോടാണ്. പി.കെ. രാജീവ് പരിശീലിക്കുന്ന കേരളത്തെ നയിക്കുന്നത് വി.വി. സുര്‍ജിത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.