കഠിനാധ്വാനത്തിന്റെ പ്രതിഫലം: അശ്വിന്‍
Sunday, March 1, 2015 10:50 PM IST
പെര്‍ത്ത്: മാസങ്ങളോളം നീണ്ട കഠിനാധ്വാനമാണ് ലോകകപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചതെന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍. യുഎഇക്കെതിരേ 25 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് നേട്ടം ഈ തമിഴ്നാടുകാരന്റെ ഏകദിന കരിയറിലെ മികച്ച പ്രകടനമായി. പെര്‍ത്തിലെ പ്രകടനത്തില്‍ സംതൃപ്തിയുണ്െടന്നു മത്സരശേഷം അശ്വിന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ മാസങ്ങളായി പുതിയ രീതികള്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ആംബോള്‍ എറിയുമ്പോള്‍ കൂടുതല്‍ ഫ്ളൈറ്റും ബൌണ്‍സും ഇന്നലെ ലഭിക്കുകയും ചെയ്തു. മൈതാനത്തുണ്ടായ ചെറുകാറ്റ് പരമാവധി പ്രയോജനപ്പെടുത്താനായി.

ഭുവനേശ്വര്‍ കുമാറും ഉമേഷ് യാദവും ചേര്‍ന്നു മുന്‍നിരയെ തകര്‍ത്തത് മൂലം അനായാസം പന്തെറിയാനായി. യുഎഇയെ പോലെ ദുര്‍ബലമായ ടീമിനെതിരേ ആയതിനാല്‍ കൂടുതല്‍ പരീക്ഷണം നടത്താനും ശ്രമിച്ചു. ഓസ്ട്രേലിയന്‍ പിച്ചുകളില്‍ പന്തെറിയുമ്പോള്‍ ലെംഗ്ത് കൃത്യമായിരിക്കണം. അല്ലാത്തപക്ഷം ധാരാളം റണ്‍സ് വഴങ്ങേണ്ടിവരും. ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചതും ഇത്തരത്തില്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാനാണ്. -അശ്വിന്‍ വിശദീകരിച്ചു. അശ്വിന്റെ പ്രകടനത്തെ സുനില്‍ ഗാവസ്കറും വാനോളം പുകഴ്ത്തി. രണ്ടുമാസം മുമ്പുള്ള ബൌളറില്‍നിന്നും അശ്വിന്‍ ഏറെ മുന്നേറിയെന്ന് അദ്ദേഹം പറഞ്ഞു. ടെന്‍ഷനില്ലാത്ത നന്നായി പന്തെറിയാന്‍ അശ്വിനു സാധിക്കുന്നുണ്ട്. അതുപോലെ മികച്ച ടേണും ലഭിക്കുന്നു. ഇന്ത്യയുടെ മുന്നേറ്റത്തില്‍ അശ്വിനു വലിയ പങ്കുവഹിക്കാനുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.