2019 ലോകകപ്പ് : 10 ടീം തീരുമാനം ഐസിസി പുനഃപരിശോധിച്ചേക്കും
Sunday, March 1, 2015 10:49 PM IST
മെല്‍ബണ്‍: ഇംഗ്ളണ്ട് വേദിയാകുന്ന 2019 ലോകകപ്പ് 10 ടീമുകളായി നിജപ്പെടുത്തിയ തീരുമാനം പുനഃപരിശോധിച്ചേക്കുമെന്ന് ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാര്‍ഡ്സണ്‍. ഇതുസംബന്ധിച്ച് ഇനിയും അന്തിമതീരുമാനത്തിലെത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ റിച്ചാര്‍ഡ്സണ്‍, മനംമാറ്റത്തിനു സാധ്യതയുണ്െടന്ന സൂചനയും നല്കി. ദുര്‍ബലടീമുകള്‍ ഏകപക്ഷീയമായ മത്സരങ്ങള്‍ക്കു വഴിയൊരുക്കുന്നുവെന്നതായിരുന്നു ടീമുകളുടെ എണ്ണം കുറയ്ക്കാന്‍ ഐസിസിയെ പ്രേരിപ്പിച്ചത്. ഈ പരിഷ്കാരത്തിനെതിരേ വന്‍വിമര്‍ശനമാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറും ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയും അടക്കമുള്ളവര്‍ ഇതിനെതിരേ രംഗത്തെത്തിയിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.