കിവികള്‍ കങ്കാരുക്കള്‍ക്കെതിരേ
കിവികള്‍ കങ്കാരുക്കള്‍ക്കെതിരേ
Saturday, February 28, 2015 11:58 PM IST
ഓക്ലന്‍ഡ്: ലോകകപ്പിലെ ഫേവറിറ്റുകളായ ന്യൂസിലന്‍ഡും ഓസ്ട്രേലിയയും ഓക്ലന്‍ഡിലെ ഏഡന്‍ പാര്‍ക്കില്‍ നേര്‍ക്കുനേര്‍ എത്തുന്നു. നാലുവര്‍ഷത്തിനുശേഷമാണ് ഇരുടീമുകളും ഏകദിനത്തില്‍ ഏറ്റുമുട്ടുന്നത്. ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം.

ഗ്രൂപ്പില്‍ മൂന്നു ജയങ്ങളുമായി ഗ്രൂപ്പില്‍ കിവീസാണ് മുന്നില്‍. ഓസ്ട്രേലിയ ആദ്യ മത്സരത്തില്‍ ജയിച്ചിരുന്നു. എന്നാല്‍ ബംഗ്ളാദേശി നെതിരായ രണ്ടാം മത്സരം മഴ മൂലം നടന്നില്ല. സ്വന്തം ആരാധകര്‍ക്കു മുന്നിലാണ് മത്സരം നടക്കുന്നതെന്നത് ന്യൂസിലന്‍ഡിനു കൂടുതല്‍ ആത്മവിശ്വാസം നല്കുന്നുണ്ട്. ഇരുടീമും സമീപകാലത്ത് പുലര്‍ത്തുന്ന മികവ് പോരാട്ടത്തെ ആവേശമാക്കുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ മൂന്നു മത്സരങ്ങളിലും ഇറങ്ങിയ അതേ ടീം തന്നെയാകും ന്യൂസിലന്‍ഡ് അണിനിരത്തുക. കിവീസ് ബാറ്റ്സ്മാന്‍മാരും ബൌളര്‍മാരും മികച്ച ഫോമിലാണ്. സൌത്തിക്കു ചെറിയ പരിക്കുണ്െടങ്കിലും കളിക്കുമെന്നാണ് സൂചന. സൌത്തിക്കൊപ്പം ബോള്‍ട്ടും ഓസ്ട്രേലിയയുടെ ശക്തമായ മുന്‍നിരയെ തകര്‍ക്കാന്‍ പ്രാപ്തരാണ്. കഴിഞ്ഞ മത്സരങ്ങളിലെല്ലാം വിക്കറ്റ് നേടാനും ഇരുവര്‍ക്കുമായി. പേസര്‍മാര്‍ക്കു പുറമേ വെറ്ററന്‍ സ്പിന്നര്‍ ഡാനിയല്‍ വെട്ടോറിയുടെയും കോറി ആന്‍ഡേഴ്സന്റെയും പ്രകടനവും മികച്ചതാണ്.


ഓസ്ട്രേലിയന്‍ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ടാകും. നായകന്‍ മൈക്കല്‍ ക്ളാര്‍ക്ക് തിരിച്ചെത്തുമ്പോള്‍ ജോര്‍ജ് ബെയ്ലി പുറത്തിരിക്കും. ജോഷ് ഹെയ്സല്‍വുഡിനു പകരം പാറ്റ് കമ്മിന്‍സ് ടീമിലെത്തിയേക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.