ദേശീയ ഫെന്‍സിംഗ്: അനുമോള്‍ ജോസഫിന് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും
ദേശീയ ഫെന്‍സിംഗ്: അനുമോള്‍ ജോസഫിന് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും
Friday, February 27, 2015 10:44 PM IST
എ.ജെ. വിന്‍സന്‍

അരിമ്പൂര്‍: നാസിക്കില്‍ നടന്ന സീനിയര്‍ നാഷണല്‍ ഫെന്‍സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ അരിമ്പൂരിന്റെ മരുമകള്‍ക്ക് രണ്ടു സ്വര്‍ണവും ഒരു വെള്ളിയും. അരിമ്പൂര്‍ സ്വദേശി വലിയവീട്ടില്‍ അബിന്‍ തോമസിന്റെ ഭാര്യ അനുമോള്‍ ജോസഫിനാണ് ഈ നേട്ടം.

ബുധനാഴ്ച നടന്ന ഫെന്‍സിംഗ് ഫോയലില്‍ ഒരു വെള്ളിയും ഇന്നലെ നടന്ന ഫേബര്‍, ഇപി വിഭാഗങ്ങളില്‍ ഓരോ സ്വര്‍ണവുമാണു അനുമോള്‍ നേടിയത്. രാധിക (മഹാരാഷ്ട്ര), കണ്ണൂര്‍ സ്വദേശിനികളായ നിഷാമോള്‍ ഡൊമിനിക്, ഐശ്വര്യ ബി. നായര്‍ എന്നിവരായിരുന്നു കേരളാ ടീമിലെ മറ്റംഗങ്ങള്‍.


സീനിയര്‍ ഫെന്‍സിംഗ് നാഷണല്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം തവണയാണ് അനുമോള്‍ സ്വര്‍ണം നേടുന്നത്. 2008, 09 വര്‍ഷങ്ങളില്‍ ഫോയലില്‍ തുടര്‍ച്ചയായി രണ്ടു സ്വര്‍ണം നേടിയ അനുമോള്‍ 2013ല്‍ നടന്ന മത്സരത്തില്‍ വെള്ളിയും നേടിയിരുന്നു. ഇതുവരെ ഫെന്‍സിംഗില്‍ ദേശീയ തലത്തില്‍ നാലു സ്വര്‍ണവും രണ്ടു വെള്ളിയും നേടിയ ഖ്യാതിയും അനുമോള്‍ക്കു സ്വന്തമാണ്. ദേശീയ ഗെയിംസ് ഫെന്‍സിംഗ് കേരള ടീം മാനേജരായ അബില്‍ തോമസിന്റെ ഭാര്യകൂടിയായ അനുമോള്‍ കണ്ണൂര്‍ കൊളക്കാട് കളരി ഗുരുക്കളായ ഐ.പി. ജോണി- ലിസി ദമ്പതികളുടെ മകളാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.