ഖത്തര്‍ ലോകകപ്പ് ശൈത്യകാലത്തു തന്നെ
ഖത്തര്‍ ലോകകപ്പ് ശൈത്യകാലത്തു തന്നെ
Friday, February 27, 2015 10:43 PM IST
സ്വന്തം ലേഖകന്‍

ബര്‍ലിന്‍: 2022 ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ഫുട്ബോള്‍ ലോകകപ്പ് ശീതകാലത്തായിരിക്കുമെന്ന് ഫിഫ പ്രസിഡന്റ് സെപ്ബ്ളാറ്റര്‍ സ്ഥിരീകരിച്ചു.

ഖത്തറിന് ലോകകപ്പ് അനുവദിച്ചത് തെറ്റായിപ്പോയെന്ന് കഴിഞ്ഞ മേയില്‍ തന്നെ അദ്ദേഹം സമ്മതിച്ചിരുന്നു. ലോകകപ്പ് പരമ്പരാഗതമായി നടത്തിവരുന്ന ജൂണ്‍ - ജൂലൈ സമയത്ത് ഖത്തറില്‍ കൊടും ചൂടായതിനാലാണ് ശീതകാലത്തേക്കുള്ള മാറ്റം. ഇതിനായി യൂറോപ്യന്‍ ക്ളബ് ഫുട്ബോള്‍ കലണ്ടര്‍ അടിമുടി അഴിച്ചുപണിയേണ്ടിവരും. ഇതിനെതിരെ ക്ളബുകള്‍ രംഗത്തുവന്നതും നഷ്ടപരിഹാരം ആവശ്യപ്പെട്ടതും ഇപ്പോള്‍ പഴങ്കഥയായി.


2022 നവംബര്‍ 26 മുതല്‍ ഡിസംബര്‍ 23 വരെയായിരിക്കും ലോകകപ്പ് എന്നും ബ്ളാറ്റര്‍ അറിയിച്ചു. ബ്രസീലില്‍ 32 ദിവസമെടുത്ത് പൂര്‍ത്തിയാക്കിയ ടൂര്‍ണമെന്റ് ഖത്തറില്‍ 28 ദിവസം മാത്രമേ നീളുകയുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.