ഏഷ്യാ കപ്പ് ഫുട്ബോള്‍ കിരീടം ഓസ്ട്രേലിയയ്ക്ക്
ഏഷ്യാ കപ്പ് ഫുട്ബോള്‍ കിരീടം ഓസ്ട്രേലിയയ്ക്ക്
Monday, February 2, 2015 1:16 AM IST
സിഡ്നി: ദക്ഷിണകൊറിയയെ 2-1നു കീഴടക്കി ഓസ്ട്രേലിയയ്ക്ക് ഏഷ്യാകപ്പ് ഫുട്ബോള്‍ കിരീടം. നിശ്ചിതസമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനിലയിലായിരുന്നു. എക്സ്ട്ര ടൈമില്‍ പകരക്കാരനായിറങ്ങിയ ജയിംസ് ട്രോയിസിയാണ് കൊറിയന്‍ മോഹങ്ങള്‍ തല്ലിക്കെടുത്തിയത്. 1960നുശേഷം ആദ്യമായാണ് കൊറിയ ഏഷ്യാകപ്പിന്റെ ഫൈനല്‍ കളിക്കുന്നത്. ഓസ്ട്രേലിയയ്ക്കായി 45-ാം മിനിറ്റില്‍ മാസിമോ ലുമിങ്ങോയാണ് ആദ്യഗോള്‍ നേടിയത്. 90-ാം മിനിറ്റില്‍ സൂണ്‍ ഹൂങ് മിന്‍ നേടിയ തകര്‍പ്പന്‍ ഗോള്‍ കളി അധികസമയത്തേക്കു നീട്ടി. എന്നാല്‍ 105-ാം മിനിറ്റില്‍ ട്രോയിസിയുടെ ബൂട്ടുകള്‍ സോക്കറൂണ്‍സിന് കിരീടം നേടിക്കൊടുത്തു. ടൂര്‍ണമെന്റിലൂടനീളം മികച്ച പ്രകടനമാണ് ഓസ്ട്രേലിയ നടത്തിയത്. ആറുകളിയില്‍ നിന്നും 16 ഗോളുകളാണ് എതിര്‍വലയില്‍ നിക്ഷേപിച്ചത്.


2011ല്‍ ജപ്പാനോടു പരാജയപ്പെട്ട് റണ്ണേഴ്സ് അപ്പായതാണ് സോക്കറൂണ്‍സിന്റെ ഇതുവരെയുണ്ടായിരുന്ന മികച്ചനേട്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.