ലങ്കയ്ക്കു ജയം, സംഗക്കാരയ്ക്കു ലോകറിക്കാര്‍ഡ്
ലങ്കയ്ക്കു ജയം, സംഗക്കാരയ്ക്കു ലോകറിക്കാര്‍ഡ്
Friday, January 30, 2015 10:29 PM IST
വെല്ലിംഗ്ടണ്‍:സംഗക്കാരയുടെ ഉശിരന്‍ സെഞ്ചുറിയുടെ മികവില്‍ കിവീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ലങ്കയ്ക്കു വിജയം. 34 റണ്‍സിന്റെ വിജയമാണ് ശ്രീലങ്ക സ്വന്തമാക്കിയത്. ഏഴു മത്സരങ്ങളുടെ പരമ്പര ന്യൂസിലന്‍ഡ് 4-1നു സ്വന്തമാക്കി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 46 ഓവറില്‍ 253 റണ്‍സിന് എല്ലാവരും പുറത്തായി. സംഗക്കാര പുറത്താകാതെ 113 റണ്‍സ് നേടി. അതിനിടെ, ഏറ്റവും കൂടുതല്‍ ബാറ്റ്സ്മാന്മാരെ പുറത്താക്കിയ വിക്കറ്റ് കീപ്പര്‍ എന്ന ഖ്യാതി സംഗക്കാര സ്വന്തമാക്കി. കോറി ആന്‍ഡേഴ്സിണെ പുറത്താക്കിയ സംഗക്കാര ഏകദിനത്തില്‍ ഏറ്റവുംകൂടുതല്‍ പേരെ പുറത്താക്കിഎന്ന ആദം ഗില്‍ക്രിസ്റിന്റെ റിക്കാര്‍ഡ്(472) മറികടന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.