രഞ്ജി ട്രോഫി: സഞ്ജുവിനു സെഞ്ചുറി
രഞ്ജി ട്രോഫി: സഞ്ജുവിനു സെഞ്ചുറി
Friday, January 30, 2015 10:28 PM IST
തലശേരി: സര്‍വീസസിനെതിരേയുള്ള രഞ്ജി ട്രോഫി മത്സരത്തില്‍ സഞ്ജു സാംസണ്‍ നേടിയ ഉജ്വല സെഞ്ചുറിയുടെ (143 നോട്ടൌട്ട്) പിന്‍ബലത്തില്‍ കേരളത്തിനു മികച്ച തുടക്കം. ആദ്യദിനം കളി അവസാനിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 273 റണ്‍സെടുത്തു ശക്തമായ നിലയിലാണു കേരളം. സഞ്ജുവിനൊപ്പം 42 റണ്‍സെടുത്ത രോഹന്‍ പ്രേമാണു ക്രീസില്‍.

ടോസ് നേടിയ സര്‍വീസസ് കേരളത്തെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 19 റണ്‍സെടുക്കുന്നതിനിടെ നിഖിലേഷ് പുറത്തായി. സ്കോര്‍ 48 റണ്‍സിലെത്തിയപ്പോള്‍ 24 റണ്‍സെടുത്ത അഭിഷേക് ഹെഗ്ഡെയും വീണു. അമിതവര്‍മ (33), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (ഒന്ന്) എന്നിവരും അധികം വൈകാതെ കൂടാരം കയറി. എന്നാല്‍ സഞ്ജുവും രോഹനും ഒരുമിച്ചതോടെ റണ്‍ ഒഴുകി. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന 115 റണ്‍സാണു സ്കോര്‍ 273ല്‍ എത്തിച്ചത്.


സര്‍വീസസിനുവേണ്ടി സൂരജ് യാദവ് 55 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ദീപക് പുനിയ, സൌരഭ് കുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. വിക്കറ്റ് വീഴ്ച: 1/42, 2/48, 3/140, 4/158.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.