ലീഗ് കപ്പ്: ടോട്ടനം ഫൈനലില്‍
Friday, January 30, 2015 10:30 PM IST
ഷെഫീല്‍ഡ്: ലീഗ് കപ്പ് ഫൈനലില്‍ ചെല്‍സിയുടെ എതിരാളി ടോട്ടനം. ഷെഫീല്‍ഡിന്റെ സ്റേഡിയത്തില്‍ നടന്ന രണ്ടാംപാദ സെമി ഫൈനലില്‍ ഷെഫീല്‍ഡ് യുണൈറ്റഡുമായി ടോട്ടനം 2-2ന് സമനില പാലിക്കുകയായിരുന്നു. ആദ്യ പാദത്തില്‍ ടോട്ടനം ഏകപക്ഷീയമായ ഒരു ഗോളിനു ജയിച്ചിരുന്നു. രണ്ടു പാദങ്ങളിലുമായി ടോട്ടനം 3-2ന്റെ അഗ്രഗേറ്റിലാണ് ഫൈനലില്‍ പ്രവേശിച്ചത്. അധികസമയത്തേക്കു നീങ്ങുകയായിരുന്ന മത്സരത്തില്‍ ക്രിസ്റ്റ്യന്‍ എറിക്സണ്‍ നേടിയ (88) ഗോളിലാണ് ടോട്ടനം ഫൈനലിലേക്കു മാര്‍ച്ച് ചെയ്തത്. 28-ാം മിനിറ്റില്‍ എറിക്സണ്‍ ഫ്രീകിക്കിലൂടെ ടോട്ടനത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഷെഫീല്‍ഡ് ചെ ആഡംസിന്റെ ഇരട്ട ഗോളിലൂടെ (77, 79) തിരിച്ചടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.