രഞ്ജി: കേരളം-എസ്എസ്സിബി മത്സരം ഇന്ന്
Thursday, January 29, 2015 10:29 PM IST
തലശേരി: കേരളവും സര്‍വീസസ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡും (എസ്എസ്സിബി) തമ്മിലുള്ള രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരം ഇന്നു രാവിലെ 9.30ന് തലശേരി കോണോര്‍വയല്‍ ക്രിക്കറ്റ് സ്റേഡിയത്തില്‍ ആരംഭിക്കും. ഈ സീസണിലെ കേരളത്തിന്റെ ഏഴാമത്തെ രഞ്ജി മത്സരമാണിത്. ഹിമാചല്‍ പ്രദേശ്, ഗോവ, ഹൈദരാബാദ്, ത്രിപുര, ജാര്‍ഖണ്ഡ് എന്നീ ടീമുകളമായുള്ള കളിയില്‍ കേരളം സമനിലയിലെത്തിയിരുന്നു. എന്നാല്‍ കേരള-ആന്ധ്ര മത്സരത്തില്‍ ഏഴു വിക്കറ്റിന് ആന്ധ്ര വിജയിക്കുകയും ഏഴു പോയിന്റ് നേടുകയും ചെയ്തു.


കേരള ടീം: സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), നിഖിലേഷ് സുരേന്ദ്രന്‍ (വിക്കറ്റ് ക്യാപ്റ്റന്‍), അഭിലേഷ് ഹെഡ്ജ്, സഞ്ജു വിശ്വനാഥ്, അമിത് വര്‍മ, രോഹന്‍ പ്രേം, റൈഫി വിന്‍സെന്റ് ഗോമസ്, റോബര്‍ട്ട്് ഫെര്‍ണാണ്ടിസ്, കെ. മോനിഷ്, വിനൂപ് മനോഹരന്‍, അക്ഷയ് ചന്ദ്രന്‍, എം.ഡി. നിതീഷ്, നിയാസ് നിസാര്‍, അന്‍താഫ്, കെ.ബി. പവന്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.