വിന്‍ഡീസ് ബോര്‍ഡിനു ബിസിസിഐയുടെ അന്ത്യശാസനം
Sunday, January 25, 2015 10:53 PM IST
മുംബൈ: ബിസിസിഐ അനുവദിച്ച സമയപരിധിക്കുള്ളില്‍ നഷ്ടപരിഹാരം നല്‍കാത്തതിനെ തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് ബിസിസിഐയുടെ രക്ഷമായ വിമര്‍ശനവും അന്ത്യശാസനവും. കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യയിലെത്തിയ വിന്‍ഡീസ് ക്രിക്കറ്റ് ടീം പരമ്പര പൂര്‍ത്തിയാക്കാതെ മടങ്ങിയിരുന്നു. ഇതിന് നഷ്ടപരിഹാരമായി 260 കോടി രൂപ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കണമെന്നായിരുന്നു ബിസിസിഐയുടെ ആവശ്യം. ക്രിക്കറ്റ് ബോര്‍ഡുമായി വേതനം സംബന്ധിച്ചുള്ള തര്‍ക്കത്തെത്തുടര്‍ന്നാണ് അന്ന് വിന്‍ഡീസ് ടീം ഇന്ത്യ വിട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.