ഐഎസ്എല്‍ അടുത്ത സീസണ്‍ മുതല്‍ സെപ്റ്റംബറില്‍
Tuesday, December 23, 2014 11:33 PM IST
മുംബൈ: അടുത്ത വര്‍ഷം ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സെപ്റ്റംബര്‍- ഡിസംബര്‍ മാസങ്ങള്‍ക്കിടയിലെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. പ്രാഥമിക ഐഎസ്എല്‍ ഒക്ടോബര്‍ 15 മുതല്‍ ഡിസംബര്‍ 20 വരെയായിരുന്നു. സെപ്റ്റംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയായിരിക്കും അടുത്ത വര്‍ഷം മുതല്‍ ഐഎസ്എല്‍ മത്സരങ്ങള്‍ നടക്കുകയെന്നും പിന്നീട് ഇതേ കാലയളവ് തന്നെയായിരിക്കും തുടരുകയെന്നും എഐഎഫ്എഫ് സെക്രട്ടറി കുശാല്‍ ദാസ് പറഞ്ഞു. ഐഎസ്എല്‍ ഇന്ത്യന്‍ ഫുട്ബോളിന്റെ നിലവാരമുയര്‍ത്തി. ഇന്ത്യന്‍ കളിക്കാര്‍ വിദേശികള്‍ക്കൊപ്പം കളിച്ചതിലൂടെ അവര്‍ക്കു കളി കൂടുതല്‍ മെച്ചപ്പെടുത്തന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന്റെ ആന്തരികഘടനയിലും ഐഎസ്എല്‍ മാറ്റം വരുത്തിയെന്ന് സെക്രട്ടറി പറഞ്ഞു. അടുത്ത വര്‍ഷം മുതല്‍ ടീം അധികൃതര്‍ക്ക് ഇഷ്ടമുള്ള കളിക്കാരെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യ്രം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.