കോല്‍ക്കത്ത താരങ്ങളെ ബംഗാള്‍ സര്‍ക്കാര്‍ ആദരിച്ചു
Tuesday, December 23, 2014 11:36 PM IST
കോല്‍ക്കത്ത: പ്രഥമ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കിയ അത്ലറ്റിക്കോ ഡി കോല്‍ക്കത്ത താരങ്ങളെ ബംഗാള്‍ സര്‍ക്കാര്‍ ആദരിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നേതൃത്വത്തിലാണ് ടീം അംഗങ്ങളെ ആദരിച്ചത്. ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേലും ചടങ്ങില്‍ പങ്കെടുത്തു. ഐപിഎല്‍ കിരീടം ചൂടിയ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെയും മമത ആദരിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.