സിറ്റിക്കു ജയം, യുണൈറ്റഡിനു സമനില
Monday, December 22, 2014 11:29 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റര്‍ സിറ്റി ജയം സ്വന്തമാക്കിയപ്പോള്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ആസ്റണ്‍ വില്ലയുമായി സമനിലയില്‍ പിരിഞ്ഞു. മറുപടിയില്ലാത്ത മൂന്നു ഗോളിന് ക്രിസ്റല്‍ പാലസിനെയാണ് മാഞ്ചസ്റര്‍ സിറ്റി കീഴടക്കിയത്. ഡേവിഡ് സില്‍വ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ യയ ടുറെ (61) പട്ടിക പൂര്‍ത്തിയാക്കി. 49, 61 മിനിറ്റുകളിലായിരുന്നു സില്‍വയുടെ ഗോള്‍.

റഡമേല്‍ ഫല്‍ക്കാവോ ഗോള്‍ നേടിയ മത്സരത്തില്‍ 1-0നു പിന്നില്‍നിന്നശേഷമാണ് മാഞ്ചസ്റര്‍ യുണൈറ്റഡ് പോയിന്റ് പങ്കുവച്ചത്. 18-ാം മിനിറ്റില്‍ ബെന്‍ടെകിലൂടെ മുന്നില്‍ കടന്ന ആസ്റണ്‍ വില്ലയെ 53-ാം മിനിറ്റില്‍ കൊളംബിയന്‍ സ്ട്രൈക്കര്‍ ഫല്‍ക്കാവോയിലൂടെ യുണൈറ്റഡ് സമനിലയില്‍ പിടിച്ചു. 65-ാം മിനിറ്റില്‍ ഗബ്രിയേല്‍ അഗ്ബോണ്‍ലഹര്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായതോടെ ആസ്റണ്‍ വില്ല പത്തു പേരായി ചുരുങ്ങിയെങ്കിലും ഗോള്‍ വഴങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. 16 മത്സരങ്ങളില്‍നിന്ന് 39 പോയിന്റുമായി ചെല്‍സിയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. 17 കളികളില്‍നിന്ന് ഇത്രയും പോയിന്റുമായി മാഞ്ചസ്റര്‍ സിറ്റി രണ്ടാമതുണ്ട്. 32 പോയിന്റുള്ള മാഞ്ചസ്റര്‍ യുണൈറ്റഡ് മൂന്നാമതാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.