കുക്കിനെ ഒഴിവാക്കി
Monday, December 22, 2014 12:42 AM IST
ലണ്ടന്‍: 2015 ലോകകപ്പ് ക്രിക്കറ്റിനും ഓസ്ട്രേലിയയില്‍ നടക്കുന്ന ത്രിരാഷ്്ട്ര പരമ്പരയ്ക്കുമുള്ള ഇംഗ്ളണ്ട് ക്രിക്കറ്റ് ടീമില്‍നിന്ന് അലിസ്റര്‍ കുക്കിനെ ഒഴിവാക്കി. പകരം ഗാരി ബാലന്‍സ് ടീമിലെത്തി. ഇയോണ്‍ മോര്‍ഗനാണ് പതിനഞ്ചംഗ ടീമിനെ നയിക്കുക. ഏകദിന ക്രിക്കറ്റില്‍ കുക്കിന്റെ കാലം കഴിഞ്ഞെന്ന സൂചന നല്കിയാണ് ലോകകപ്പ് മുന്നൊരുക്കത്തിനുള്ള ടീമിനെ ഇംഗ്ളീഷ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ 20 ഏകദിന ഇന്നിംഗ്സില്‍ 27.5 ബാറ്റിംഗ് ശരാശരിമാത്രമേ കുക്കിനുള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.