റണ്‍ കേരള റണ്‍ ജനുവരി 20നു തിരുവനന്തപുരത്ത്
Saturday, December 20, 2014 11:40 PM IST
തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ പ്രചാരണാര്‍ഥം റണ്‍ കേരളാ റണ്‍ ജനുവരി 20 നു നടത്തും. 20നു രാവിലെ 10.30ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളിലായാണു റണ്‍ കേരളാ റണ്‍ കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്തെ കൂട്ടയോട്ടത്തില്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെണ്ടുല്‍ക്കര്‍ പങ്കെടുക്കും. തിരുവനന്തപുരത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി വി.എസ്. ശിവകുമാറും കൂട്ടയോട്ടത്തിനു നേതൃത്വം നല്കും. കൊല്ലം-ഷിബു ബേബി ജോണ്‍, പത്തനംതിട്ട- അടൂര്‍ പ്രകാശ്, ആലപ്പുഴ- രമേശ് ചെന്നിത്തല, കോട്ടയം- കെ.എം. മാണി, ഇടുക്കി- പി.ജെ ജോസഫ്, എറണാകുളം- കെ.ബാബു, തൃശൂര്‍- ഇബ്രാഹിം കുഞ്ഞ്, പാലക്കാട്- മഞ്ഞളാംകുഴി അലി, മലപ്പുറം- പി.കെ. കുഞ്ഞാലിക്കുട്ടി, കോഴിക്കോട്- എം.കെ. മുനീര്‍, വയനാട്- പി.കെ. ജയലക്ഷ്മി, കണ്ണൂര്‍-കെ.പി. മോഹനന്‍, കാസര്‍ഗോഡ്- അനൂപ് ജേക്കബ് എന്നീ മന്ത്രിമാര്‍ നേതൃത്വം നല്കും.


ജനപ്രതിനിധികള്‍, സിനിമാ താരങ്ങള്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍ ഉള്‍പ്പെടെയുള്ള സ്പോര്‍ട്സ് താരങ്ങള്‍, സാംസ്കാരിക നായകന്മാര്‍ എന്നിവര്‍ റണ്‍ കേരളാ റണ്ണില്‍ പങ്കെടുക്കുമെന്നു മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.