ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്നു മുതല്‍
Friday, November 28, 2014 12:08 AM IST
കോട്ടയം: മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 11-ാമത് എഫ്രേംസ് ട്രോഫിക്കുവേണ്ടിയുള്ള ഓള്‍ കേരള ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ഇന്നു മുതല്‍ ഡിസംബര്‍ ഒന്നുവരെ നടക്കും. ദേശീയ, അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടുന്ന പ്രമുഖ ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ, സെന്റ് ജോസഫ് ആശ്രമം പ്രിയോര്‍ ഫാ. സെബാസ്റ്യന്‍ ചാമത്തറ സിഎംഐ, പ്രിന്‍സിപ്പല്‍ ഫാ. ലൂക്കാ ആന്റണി ചാവറ, ഹെഡ്മാസ്റര്‍ കെ.ഡി. സെബാസ്റ്യന്‍, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ. ആന്റണി കാഞ്ഞിരത്തിങ്കല്‍ എന്നിവര്‍ പങ്കെടുക്കും.


ഉദ്ഘാടന മത്സരത്തില്‍ മാന്നാനം സെന്റ് എഫ്രേംസ് കുര്യനാട് സെന്റ് ആന്‍സിനെ നേരിടും. ഡിസംബര്‍ ഒന്നിനു ഉച്ചകഴിഞ്ഞ് മൂന്നിനു നടക്കുന്ന സമാപനസമ്മേളനത്തില്‍ പത്തനംതിട്ട മൌണ്ട് സിയോന്‍ ഗ്രൂപ്പ് വൈസ്ചെയര്‍മാന്‍ സാം ഏബ്രഹാം, അമേരിക്കന്‍ നാഷണല്‍ കായികതാരം സിഡ്നി ഹെയ്ഡന്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.