മക്കാവു ഓപ്പണ്‍: സിന്ധു, പ്രണോയ് ജയിച്ചു
Thursday, November 27, 2014 11:19 PM IST
മക്കാവു: മക്കാവു ഗ്രാന്‍ഡ് പ്രീ ഗോള്‍ഡില്‍ ഓപ്പണില്‍ ഇന്ത്യയുടെ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, ബി. സായ് പ്രണീത് എന്നിവര്‍ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. ലോക പത്താം നമ്പറും നിലവിലെ ചാമ്പ്യനുമായ സിന്ധു ചൈനീസ് തായ്പെയയുടെ ഹുംഗ് ഷീ ഹാനെ 21-19, 21-15 തോല്‍പ്പിച്ചു. പുരുഷന്മാരുടെ സിംഗിള്‍സില്‍ പ്രണോയ് ഇന്തോനേഷ്യയുടെ ആന്ദ്രെ മാര്‍ട്ടീനെ 21-18, 21-16ന് പരാജയപ്പെടുത്തി. പ്രണീത് സിംഗപ്പൂരിന്റെ റൊണാള്‍ഡ് സുസിലോയെ 21-15, 21-18നും തോല്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.