ബാറ്റ്സ്മാന്‍മാര്‍ തിളങ്ങി; മത്സരം സമനിലയില്‍
Wednesday, November 26, 2014 11:21 PM IST
അഡ്ലെയ്ഡ:് ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്നോടിയായി അഡ്ലെയ്ഡില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ ഇലവനുമായി നടന്ന ദ്വിദിന പരിശീലന മത്സരം സമനിലയില്‍. അവസാന ദിനത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍മാര്‍ മികച്ച പ്രകടനം നടത്തി. ആദ്യ ദിനത്തില്‍ ഇന്ത്യ ഓസ്ട്രേലിയന്‍ ഇലവനെ 219 റണ്‍സിനു പുറത്താക്കിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു. അഞ്ച് ബാറ്റ്സ്മാന്‍മാര്‍ അര്‍ധസെഞ്ചുറി നേടി. മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തില്‍ ടീമിനെ നയിച്ച വിരാട് കോഹ്ലി 60 റണ്‍സ് നേടി ടോപ് സ്കോററായി. മുരളി വിജയ്(51), ചേതേശ്വര്‍ പൂജാര(55), വൃദ്ധിമാന്‍സാഹ(56 നോട്ടൌട്ട്), കരണ്‍ ശര്‍മ (55 നോട്ടൌട്ട്) എന്നിവരാണ് അര്‍ധശതകം കടന്ന ഇന്ത്യന്‍ താരങ്ങള്‍. ഡിസംബര്‍ നാലിനു ബ്രിസ്ബെയ്നിലാണ് ഒന്നാം ടെസ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.