സൂപ്പര്‍ കിംഗ്സ് ഓഹരി ശ്രീനി ഒഴിയേണ്ടിവരും
Wednesday, November 26, 2014 11:21 PM IST
ചെന്നൈ: സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്ന് എന്‍. ശ്രീനിവാസന് ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓഹരികള്‍ ഒഴിയേണ്ടിവന്നേക്കും. എന്‍. ശ്രീനിവാസന് വാതുവയ്പില്‍ പങ്കില്ലെന്ന തരത്തില്‍ നടക്കുന്ന പ്രചരണങ്ങള്‍ ശരിയല്ലെന്നു ഇന്നലെ കോടതി പരാമര്‍ശിച്ചിരുന്നു. ബിസിസിഐ അധ്യക്ഷന്റെ ഉടമസ്ഥതയിലുള്ള ടീം ഐപിഎല്ലില്‍ കളിക്കുന്നത് എങ്ങനെയാണെന്ന് ഇന്നലെ കോടതി നിരീക്ഷിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഒമ്പത് ശതമാനം ഇന്ത്യ സിമന്റ്സിന്റെ ഓഹരി വിലയില്‍ ഇടിവുണ്ടായി.


ശ്രീനിവാസനുമായി വളരെ അടുപ്പമുള്ള ആള്‍ക്ക് വാതുവയ്പില്‍ പങ്കുണ്െടന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് ഗുരുതരമായ കാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് ഓഹരികള്‍ പിന്‍വലിക്കാന്‍ ഇന്ത്യ സിമന്റ്സ് ആലോചിക്കുന്നത്. ക്രിക്കറ്റ് ടീമിന്റെ ഉടമസ്ഥതയില്‍ തുടര്‍ന്നു കൊണ്ട് ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്കു മടങ്ങിയെത്തുക അത്ര എളുപ്പമല്ല. അതാണ് മാറി ചിന്തിക്കാന്‍ ശ്രീനിവാസനെ പ്രേരിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.