ആഴ്സണലിനെ യുണൈറ്റഡ് കീഴടക്കി
Monday, November 24, 2014 11:57 PM IST
ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ പാരമ്പര്യശക്തികള്‍ തമ്മിലുള്ള പോരാട്ടത്തില്‍ മാഞ്ചസ്റര്‍ യുണൈറ്റഡിനു ജയം. ആഴ്സണലിന്റെ തട്ടകത്തില്‍നടന്ന പോരാട്ടത്തില്‍ 2-1നായിരുന്നു മാഞ്ചസ്റര്‍ യുണൈറ്റഡിന്റെ ജയം. മറ്റു മത്സരങ്ങളില്‍ ചെല്‍സി 2-0ന് വെസ്റ്ബ്രോംവിച്ചിനെയും മാഞ്ചസ്റര്‍ സിറ്റി 2-1ന് സ്വാന്‍സീ സിറ്റിയെയും കീഴടക്കി. അതേസമയം, ലിവര്‍പൂള്‍ 3-1ന് ക്രിസ്റല്‍ പാലസിനോടു പരാജയപ്പെട്ടു.

ആഴ്സണലിന്റെ തട്ടകമായ എമിറേറ്റ് സ്റേഡിയത്തില്‍ നടന്ന പോരാട്ടത്തിന്റെ 55 മിനിറ്റ് ഗോള്‍രഹിതമായിരുന്നു. എന്നാല്‍, 56-ാം മിനിറ്റില്‍ കിരണ്‍ ഗിബ്സിന്റെ സെല്‍ഫ് ഗോളില്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് മുന്നിലെത്തി. ഫെല്ലെയ്നിയുടെ ഷോട്ട് പോസ്റില്‍ത്തട്ടി മടങ്ങിയതിനുശേഷം ലഭിച്ച പന്ത് വലന്‍സിയ ഗോളിലേക്ക് തൊടുത്തപ്പോഴാണ് ഗിബ്സിന്റെ അബദ്ധം പിണഞ്ഞത്. 85-ാം മിനിറ്റില്‍ വെയ്ന്‍ റൂണി യുണൈറ്റഡിന്റെ ലീഡ് 2-0 ആക്കി. എയ്ഞ്ചല്‍ ഡിമരിയയുടെ പാസില്‍നിന്നായിരുന്നു റൂണിയുടെ ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ ഒലിവര്‍ ഗിറൂഫ് ആഴ്സണലിനായി ഒരു ഗോള്‍ മടക്കിയെങ്കിലും ഏറെ വൈകിപ്പോയിരുന്നു. മിഖേല്‍ അര്‍റ്റെറ്റയുടെ പാസില്‍നിന്നായിരുന്നു ഗിറൂഫിന്റെ ഗോള്‍.

ചെല്‍സിയുടെ തട്ടകമായ സ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വെസ്റ്ബ്രോംവിച്ച് ആല്‍ബിയോണിനു കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു. ആദ്യപകുതിയില്‍ വഴങ്ങിയ രണ്ടു ഗോളിന്റെ ആഘാതത്തില്‍നിന്ന് സന്ദര്‍ശകര്‍ മുക്തരായില്ല. 11-ാം മിനിറ്റില്‍ ഓസ്കറിന്റെ പാസില്‍നിന്ന് ഡിയേഗോ കോസ്റ നീലപ്പടയെ 1-0നു മുന്നിലെത്തിച്ചു. ലീഗില്‍ 10 മത്സരത്തില്‍നിന്ന് കോസ്റയുടെ 11-ാം ഗോളായിരുന്നു അത്. 25-ാം മിനിറ്റില്‍ ഇഡാന്‍ ഹസാഡ് ചെല്‍സിയുടെ ലീഡ് 2-0 ആക്കി. സെസ് ഫാബ്രിഗസായിരുന്നു ഗോളിലേക്കുള്ള പാസ് നല്കിയത്.


സ്വന്തം തട്ടകമായ എത്തിഹാഡ് സ്റേഡിയത്തില്‍ ഒരു ഗോളിനു പിന്നില്‍ നിന്നശേഷം രണ്െടണ്ണം തിരിച്ചടിച്ചാണ് മാഞ്ചസ്റര്‍ സിറ്റി ജയം നുകര്‍ന്നത്. ഒമ്പതാം മിനിറ്റില്‍ വില്‍ഫ്രഡ് ബോണി സ്വാന്‍സീ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാല്‍, 19-ാം മിനിറ്റില്‍ സ്റീവന്‍ ജോവെറ്റിക് സിറ്റിക്കായി സമനില ഗോള്‍ സ്വന്തമാക്കി. നവാസ് ഗോണ്‍സാലസിന്റെ പാസില്‍നിന്നായിരുന്നു ഗോള്‍. 62-ാം മിനിറ്റില്‍ യയ ടുറെ സിറ്റിയുടെ ജയം ഉറപ്പാക്കിയ ഗോള്‍ നേടി. ഫെര്‍ണാണ്ടീഞ്ഞോയുടെ വകയായിരുന്നു പാസ്.

ലാംബെര്‍ട്ടിലൂടെ രണ്ടാം മിനിറ്റില്‍ മുന്നില്‍ക്കടന്ന ലിവര്‍പൂളിനെ ഗായെല്‍ (17), ലിഡ്ലി (78), ജെഡിങ്ക് (81) എന്നിവരുടെ ഗോളുകളിലൂടെ ക്രിസ്റല്‍ പാലസ് കീഴടക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.