സ്പാനിഷ് ലീഗ്: വമ്പന്മാര്‍ക്ക് ഏകപക്ഷീയ ജയം
Monday, November 24, 2014 11:56 PM IST
മാഡ്രിഡ്/ബാഴ്സലോണ: സ്പാനിഷ് ലീഗില്‍ വമ്പന്മാര്‍ക്കു മിന്നും ജയം. ക്രിസ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ടഗോളുകളുടെ മികവില്‍ റയല്‍ മാഡ്രിഡ് ഐബറിനെ4-0നു തകര്‍ത്തു. 43, 83 (പെനാലിറ്റി) മിനിറ്റുകളിലായിരുന്നു ക്രിസ്റ്യാനോയുടെ ഗോളുകള്‍. സ്പാനിഷ് ലീഗില്‍ പോര്‍ച്ചുഗീസ് നായകന്‍ തുടര്‍ച്ചയായി പതിനൊന്നു തവണ എതിര്‍വല കുലുക്കി. ലാ ലീഗയില്‍ എല്ലാ ടീമുകള്‍ക്കുമെതിരേ ഗോള്‍ നേടിയതിന്റെ റിക്കാര്‍ഡും റൊണാള്‍ഡോ സ്വന്തമാക്കി. ജയിംസ് റോഡ്രിഗസ് (23), കരീം ബെന്‍സമ (69) എന്നിവരാണ് മറ്റു ഗോള്‍ നേട്ടക്കാര്‍. പന്ത്രണ്ട് കളികളില്‍നിന്ന് റയല്‍ 30 പോയിന്റുമായി ഒന്നാമത് തുടരുന്നു.

ലയണല്‍ മെസിയുടെ ഹാട്രിക്കിന്റെ ബലത്തില്‍ ബാഴ്സലോണ, സെവിയ്യയെ ഒന്നിനെതിരേ അഞ്ചു ഗോളുകള്‍ക്കു കീഴടക്കി. 21, 72, 78 മിനിറ്റുകളിലാണ് മെസി സെവിയ്യയുടെ വല കുലുക്കിയത്. നെയ്മര്‍ (49), ഇവാന്‍ റാക്കിറ്റിക് (65) എന്നിവരും ഗോള്‍ കണ്െടത്തി. സെവിയ്യയുടെ മറുപടിഗോള്‍ ബാഴ്സലോണയുടെ പ്രതിരോധനിരതാരം ജോര്‍ഡി ആല്‍ബ (47)യുടെ സെല്‍ഫ് ഗോളിലൂടെ ലഭിച്ചതാണ്. ഒരു ഗോള്‍ നേടുകയും രണ്ടു ഗോളിനു വഴിയൊരുക്കുകയും ചെയ്ത നെയ്മറും മികച്ച പ്രകടനം കാഴ്ചവച്ചു. ജയത്തോടെ ബാഴ്സ 28 പോയിന്റുമായി റയലിനു പിന്നില്‍ സ്ഥാനം പിടിച്ചു.


നിലവിലെ ചാമ്പ്യന്‍ അത്ലറ്റിക്കോ മാഡ്രിഡ്, മലാഗയെ 3-1ന് പരാജയപ്പെടുത്തി. തിയാഗോ (12), ആന്റോണി ഗ്രീസ്മാന്‍ (42), ഡിയൊഗോ ഗോര്‍ഡിന്‍ (83) എന്നിവരാണ് നിലവിലെ ചാമ്പ്യന്മാര്‍ക്കുവേണ്ടി ഗോള്‍ നേടിയത്. സാന്താക്രൂസിന്റെ വകയായിരുന്നു മലാഗയുടെ ആശ്വാസഗോള്‍. പന്ത്രണ്ട് മത്സരം പൂര്‍ത്തിയാക്കിയ അത്ലറ്റിക്കോയ്ക്ക് 26 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.