ശ്രീകാന്ത് സെമി ഫൈനലില്‍ തോറ്റു
ശ്രീകാന്ത് സെമി ഫൈനലില്‍ തോറ്റു
Sunday, November 23, 2014 11:08 PM IST
ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണില്‍ ഇന്ത്യയുടെ പോരാട്ടങ്ങള്‍ എല്ലാം തീര്‍ന്നു. പുരുഷ സിംഗിള്‍സിന്റെ സെമിഫൈനലില്‍ കിഡംബി ശ്രീകാന്തിനെ ലോക ചാമ്പ്യന്‍ ചെന്‍ ലോംഗ് ചെന്‍ ലോംഗ് 21-17, 19-21, 21-6ന് പരാജപ്പെടുത്തി. ചൈന ഓപ്പണ്‍ നേടിയതിനെത്തുര്‍ന്ന് ശ്രീകാന്ത് ലോക റാങ്കിംഗില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു. ഓഗസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ശ്രീകാന്തിനെ ചെന്‍ പരാജപ്പെടുത്തിയിരുന്നു. സെമി ഫൈനലില്‍ ഇന്ത്യന്‍ യുവതാരം മികച്ച മത്സരമാണ് കാഴ്ചവച്ചത്.

രണ്ടാം ഗെയിം ശ്രീകാന്ത് നേടുകയും ചെയ്തിരുന്നു. ഒന്നാം ഗെയിമിന്റെ തുടക്കത്തില്‍ ചെന്‍ വലിയ ലീഡുമായി മുന്നിലായിരുന്നു. എന്നാല്‍ പൊരുതിക്കയറിയ ശ്രീകാന്ത് 17-16ലെത്തി ലീഡ് ഒന്നായി കുറച്ചു. പക്ഷേ ശ്രീകാന്തിന്റെ ഷോട്ടുകള്‍ പലതും നെറ്റില്‍ തട്ടിപ്പോയതിനാല്‍ ചെന്‍ അനായാസം ഗെയിം പോയിന്റിലേക്കു മുന്നേറി. രണ്ടാം ഗെയിമിലും ചെന്‍ ആയിരുന്നു ആദ്യം ലീഡ് നേടിയത്. വന്‍ തിരിച്ചുവരവ് നടത്തിയ ശ്രീകാന്ത് ഒപ്പത്തിനൊപ്പം മുന്നേറിയതോടെ ലീഡ് മാറിമറിഞ്ഞു. അവസാനം ഇന്ത്യന്‍ താരം ഗെയിം സ്വന്തമാക്കി. വിജയിയെ നിര്‍ണയിക്കുന്നതിനുള്ള അവസാന ഗെയിമില്‍ ചെന്‍ കരുത്തുറ്റ സ്മാഷിലും ഷോട്ടുകളിലും റാലികളിലും ആധിപത്യം പുലര്‍ത്തിക്കൊണ്ട് വിജയം സ്വന്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.