മെസിക്കു ഗോള്‍ഡന്‍ ബോളിന് അര്‍ഹതയില്ലായിരുന്നു: ബ്ളാറ്റര്‍
Thursday, October 30, 2014 11:15 PM IST
സെന്‍് പീറ്റേഴ്സ്ബര്‍ഗ്: ലയണല്‍ മെസിക്ക് 2014 ലോകകപ്പ് ഗോള്‍ഡന്‍ ബോള്‍ പുരസ്കാരത്തിന് അര്‍ഹതയുണ്ടായിരുന്നില്ലെന്നു ഫിഫ തലവന്‍ സെപ് ബ്ളാറ്റര്‍. മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ടീം ഫൈനലില്‍ പ്രവേശിച്ചിരുന്നു. മെസിക്കു ലോകകപ്പിലെ മികച്ച താരത്തിനുള്ള പുരസ്കാരം നല്‍കിയതിനെതിരെ പലരും രംഗത്തുവന്നിരുന്നു. ആദ്യമായാണ് ഫിഫ തലവന്‍തന്നെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്. തന്റെ അഭിപ്രായത്തില്‍ മെസിക്കു പുരസ്കാരം നല്‍കുക എന്ന തീരുമാറ്റം തെറ്റായ ഒന്നായിരുന്നു.


കമ്മിറ്റിയുടെ തീരുമാനത്തില്‍ താന്‍ അദ്ഭുതപ്പെട്ടുവെന്നും ഫിഫ തലവന്‍ പറഞ്ഞു. ഫൈനലില്‍ കളിച്ച പത്ത് കളിക്കാരെ മാത്രമേ പുരസ്കാരത്തിനായി പരിഗണിച്ചുള്ളുവെന്ന് കമ്മിറ്റി അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. ജര്‍മന്‍ ഗോളി നോയറായിരുന്നു ഇതിനു യോഗ്യനെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.