ദേശീയ ടീമില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നു യുവി
ദേശീയ ടീമില്‍ കളിക്കാന്‍ സാധിച്ചേക്കില്ലെന്നു യുവി
Thursday, October 30, 2014 11:13 PM IST
ന്യൂഡല്‍ഹി: ഇന്ത്യക്കായി ഒരിക്കല്‍ക്കൂടി കളിക്കുകയെന്നത് ചിലപ്പോള്‍ സ്വപ്നമായി മാത്രം അവശേഷിച്ചേക്കാമെന്നു ക്രിക്കറ്റ് താരം യുവ്രാജ് സിംഗ്. എന്നാല്‍ പ്രതിസന്ധികളില്‍ പതറില്ല, ദേശീയ ടീമിലേക്കു തിരിച്ചെത്താന്‍ കഠിനമായി പരിശ്രമിക്കും-വിസ്ഡന്‍ ഇന്ത്യ ക്രിക്കറ്റ് മാസികയ്ക്കനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ കഴിഞ്ഞ ലോകകപ്പ് ഇന്ത്യക്കു സമ്മാനിച്ച സൂപ്പര്‍താരം ശുഭാപ്തിവിശ്വാസം രേഖപ്പെടുത്തി. അടുത്തവര്‍ഷം ന്യുസിലന്‍ഡിലും ഓസ്ട്രേലിയയിലുമായി നടക്കുന്ന ലോകകപ്പില്‍ യുവിക്കു സ്ഥാനമുണ്ടായേക്കില്ലെന്നാണ് സൂചന.

കഴിഞ്ഞ രണ്ടുവര്‍ഷം എന്നെ സംബന്ധിച്ചു നിരാശജനകമായിരുന്നു. ഉയര്‍ച്ചതാഴ്ചകളിലൂടെയാണ് കരിയര്‍ കടന്നുപോകുന്നത്. കാര്യങ്ങള്‍ മാറുമെന്നു തന്നെയാണ് പ്രതീക്ഷ. എന്നാല്‍ ഇന്ത്യന്‍ ടീമിലെത്തുമോ ഇല്ലയോ എന്നു പറയാന്‍ ഞാനളല്ല. രഞ്ജി ട്രോഫിയിലും മറ്റു ആഭ്യന്തര ടൂര്‍ണമെന്റുകളിലും കളിച്ചു ഫോം വീണ്െടടുക്കാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ഡിസംബറില്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മോശം പ്രകടനമാണ് യുവിയുടെ പുറത്താകലിനു വഴിവെച്ചത്. ഇതിനുശേഷം ബംഗ്ളാദേശില്‍ നടന്ന ലോക ട്വന്റി-20യില്‍ കളിച്ചിരുന്നു. എന്നാല്‍ ഫൈനലിലെ മെല്ലെപ്പോക്ക് ഇന്നിംഗ്സ് ഉള്‍പ്പെടെ നിറംമങ്ങിയ പ്രകടനമായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.