വിശ്വജ്യോതി ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് എട്ടു മുതല്‍
Thursday, October 30, 2014 12:45 AM IST
അങ്കമാലി: വിശ്വജ്യോതി പബ്ളിക് സ്കൂളില്‍ സംഘടിപ്പിക്കുന്ന അഖിലകേരള ഇന്റര്‍ സ്കൂള്‍ ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് നവംബര്‍ എട്ടു മുതല്‍ പത്തു വരെ നടക്കും. എല്‍പി, യുപി, ഹൈസ്കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകം മത്സരങ്ങള്‍ ഉണ്ടാകും. ഒരു സ്കൂളില്‍നിന്നു ഓരോ വിഭാഗത്തിലും 10 കുട്ടികള്‍ക്കു പങ്കെടുക്കാം. വിജയികള്‍ക്ക് എവറോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും സമ്മാനിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള അപേക്ഷാഫോം സ്കൂള്‍ വെബ്സൈറ്റില്‍ നിന്ന്(ംംം.്ശംമഷ്യീവേശ.ീൃഴ )ഡൌണ്‍ലോഡ് ചെയ്ത് എടുക്കാം. രജിസ്റര്‍ ചെയ്യേണ്ട അവസാന തീയതി നവംബര്‍ അഞ്ച്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2453544, 9447164041.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.