ഫെഡറര്‍ക്കൊപ്പം കളിക്കുന്നതിന്റെ ആവേശത്തില്‍ സാനിയ
Thursday, October 30, 2014 11:17 PM IST
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ മാതൃകയില്‍ അരങ്ങേറുന്ന ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗില്‍ ഇതിഹാസതാരങ്ങളിലൊരാളായ റോജര്‍ ഫെഡററിനൊപ്പം കളിക്കുന്നതിന്റെ ആവേശത്തിലാണ് ഇന്ത്യന്‍ താരം സാനിയ മിര്‍സ. മുന്‍ ടെന്നീസ് താരം മഹേഷ് ഭൂപതിയാണ് ഐപിടിഎലിന്റെ പ്രമോട്ടര്‍മാരില്‍ ഒരാള്‍. നാലു ഫ്രാഞ്ചൈസികള്‍ പങ്കെടുക്കുന്ന പ്രഥമ സീസണ്‍ അടുത്തമാസം ആരംഭിക്കും. റോജര്‍ ഫെഡറര്‍, നൊവാക് ജോക്കോവിച്ച്, ആന്‍ഡി മുറെ, പീറ്റ് സാംപ്രാസ് എന്നിവരും ഈ പുതുസംരംഭത്തോടു സഹകരിക്കു ന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.