ദുലീപ് ട്രോഫി ഫൈനല്‍: മധ്യമേഖല ഭേദപ്പെട്ട നിലയില്‍
Thursday, October 30, 2014 11:16 PM IST
ന്യുഡല്‍ഹി: ദുലീപ് ട്രോഫി ഫൈനലില്‍ ദക്ഷിണമേഖലയ്ക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന മധ്യമേഖല ആദ്യദിനം ഏഴുവിക്കറ്റിനു 237 റണ്‍സെടുത്തു. ദക്ഷിണമേഖലയുടെ ബൌളിംഗ് ആക്രമണത്തെ സമര്‍ഥമായി നേരിട്ട റോബിന്‍ ബിസ് (79) ആണ് മധ്യമേഖലയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. വിനയ്കുമാര്‍, ബാബ അപരാജിത്, പ്രഗ്യാന്‍ ഓജ എന്നിവരടങ്ങിയ ബൌളിംഗ് നിരയ്ക്കെതിരേ പതിയെയാണ് മധ്യമേഖല തുടങ്ങിയത്.


ഓപ്പണര്‍ ഫൈസ് ഫസല്‍ 49 റണ്‍സെടുത്തു ബിസിനു മികച്ച പിന്തുണ നല്കി. എന്നാല്‍ ഫോമിലുള്ള വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ നമന്‍ ഓജയ്ക്കു കാര്യമായി ശോഭിക്കാനായില്ല. നാലു റണ്‍സായിരുന്നു ഓജയുടെ സമ്പാദ്യം. ദക്ഷിണമേഖലയ്ക്കായി സ്പിന്നര്‍ ബാബ അപരാജിത്ത് രണ്ടുവി ക്കറ്റെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.