സീനിയര്‍ ബാസ്കറ്റ്: എറണാകുളത്തിനും തിരുവനന്തപുരത്തിനും വിജയം
Thursday, October 23, 2014 10:44 PM IST
ആലുവ: കാര്‍മല്‍ ക്ളബ് ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റേഡിയത്തില്‍ നടക്കുന്ന 59-ാമത് സംസ്ഥാന സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എറണാകുളം, തിരുവനന്തപുരം വനിത, പുരുഷ ടീമുകള്‍ വിജയം നേടി. വനിതകളുടെ വിഭാഗത്തില്‍ തിരുവനന്തപുരം കൊല്ലത്തെയും (സ്കോര്‍ 53-15) എറണാകുളം മലപ്പുറത്തെയും (51-37) തോല്പ്പിച്ചു. പുരുഷ വിഭാഗത്തില്‍ എറണാകുളം തിരുവനന്തപുരത്തെയും (70-48), തിരുവനന്തപുരം പാലക്കാടിനെയും (88-47), കോട്ടയം കണ്ണൂരിനെയും (63-43), ഇടുക്കി വയനാടിനെയും (58-35) പരാജയപ്പെടുത്തി. 94-94 എന്ന സമനിലയില്‍ നിന്ന് അധികസമയത്തേക്കു നീണ്ട ആവേശകരമായ മറ്റൊരു മത്സരത്തില്‍ കാസര്‍ഗോഡ് 116-106 സ്കോറിന് മലപ്പുറത്തെ തോല്പ്പിച്ചു. എന്നാല്‍ വൈകുന്നേരം നടന്ന മത്സരത്തില്‍ കോഴിക്കോടുമായുള്ള മത്സരത്തില്‍ കാസര്‍ഗോഡ് തോറ്റു.

വനിതാ വിഭാഗത്തില്‍ തൃശൂര്‍ വയനാടിനെയും (32-21), പാതി കളിയില്‍ 19-19 സമനിലയില്‍ നിന്ന് 47-40 സ്കോറിലേക്ക് നീങ്ങി കോഴിക്കോട് ആലപ്പുഴയെയും കണ്ണൂര്‍ മലപ്പുറത്തെയും (52-12), കോട്ടയം ആലപ്പുഴയെയും (61-44) പരാജയപ്പെടുത്തി. തിരുവനന്തപുരത്തിനു വേണ്ടി പി.എസ്. ജീന 16 പോയിന്റും നേടി. എറണാകുളത്തിനുവേണ്ടി വിനയ ജോസഫ് 11 പോയിന്റു നേടിയപ്പോള്‍ മലപ്പുറത്തിന്റെ ആതിര ദാസ് 10 പോയിന്റ് നേടി. തൃശൂരിന്റെ അനു തോമസ് 10 പോയിന്റും വയനാടിന്റെ കൃഷ്ണേന്ദു 15 പോയിന്റും നേടി. ഒഷീന്‍ രവീന്ദ്രന്‍ (17), എലിസബത്ത് എന്നിവര്‍ കോഴിക്കോടിനുവേണ്ടിയും ഇ.കെ. അമൃത (14), കെ.വി. അശ്വിനി (14) ആലപ്പുഴയ്ക്കുവേണ്ടിയും ടോപ്സ്കോറര്‍മാരായി. പുരുഷ വിഭാഗത്തില്‍ എറണാകുളം ടീമിനുവേണ്ടി മോനിഷ് വിത്സണ്‍ 21 പോയിന്റ് കരസ്ഥമാക്കി. തിരുവനന്തപുരം ടീമിന്റെ ആല്‍ബിന്‍ ബേബിയും ജി.കെ. അര്‍ജുനും 19 പോയിന്റു വീതം നേടി; പാലക്കാടിന്റെ സുഭാഷ് ജെ. ഷേണായ് 13 പോയിന്റും. കാസര്‍ഗോഡിന്റെ ജ്യോതിഷ് ബാബു 29, മലപ്പുറത്തിന്റെ പി. ജിതു 25 പോയിന്റുകളാണ് നേടിയത്. കോട്ടയത്തിന്റെ ജോസഫ് തോമസ് 18 പോയിന്റും നേടി. ഇടുക്കിയുടെ തോമസ് ജോസഫ് 13 പോയിന്റും പി.വി. പ്രകാശ് 12 പോയിന്റും നേടി. വയനാടിന്റെ ആഷ്ലി സാബു 16 പോയിന്റു നേടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.