സരിത ദേവിക്കു സസ്പെന്‍ഷന്‍
സരിത ദേവിക്കു സസ്പെന്‍ഷന്‍
Thursday, October 23, 2014 10:44 PM IST
ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ സ്വീകരിക്കാന്‍ കൂട്ടാക്കാതെ പ്രതിഷേധിച്ച ഇന്ത്യന്‍ ബോക്സിംഗ് താരം സരിതാദേവിയെ സസ്പെന്‍ഡ് ചെയ്തു. അന്താരാഷ് ട്ര ബോക്സിംഗ് അസോസിയേഷന്‍ എക്സിക്യൂട്ടീവ് കമ്മറ്റിയെ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ഇതുമൂലം സരിതയ്ക്കാവില്ല. സരിതയുടെ പരിശീലകരായ മെസേസ് ഗുര്‍ബാസ്, സന്ധു സിംഗ്, ബ്ളാസ് ഇഗ്നേഷ്യസ്, സാഗര്‍ദയാല്‍ എന്നിവര്‍ക്കും സസ്പെന്‍ഷനുണ്ട്. എത്ര കാലത്തേക്കാണ് സസ്പെന്‍ഷനെന്നു വ്യക്തമാക്കിയിട്ടില്ല. കൊറിയയിലെ ജെജു ദ്വീപില്‍ വനിത ബോക്സിംഗ് ലോകചാമ്പ്യന്‍ഷിപ്പ് സരിതയ്ക്കു നഷ്ടമാകും. ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ സെമിഫൈനലില്‍ ദക്ഷിണകൊറിയന്‍ താരം ജീന പാര്‍ക്കുമായുള്ള മല്‍സരത്തില്‍ വിധികര്‍ത്താക്കള്‍ പക്ഷപാതം കാട്ടിയെന്നാരോപിച്ച് സരിത വെങ്കല മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചിരുന്നു. മെഡല്‍ദാന ചടങ്ങില്‍ പൊട്ടിക്കരഞ്ഞ സരിത മെഡല്‍ കൊറിയന്‍ താരത്തിന് നല്കുകയും ചെയ്തു. സംഭവത്തില്‍ സരിത നേരത്തെ ഖേദം പ്രകടിപ്പിച്ചിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.