ഗുസ്തി: കണ്ണൂരും പാലക്കാടും മുന്നില്‍
ഗുസ്തി: കണ്ണൂരും പാലക്കാടും മുന്നില്‍
Thursday, October 23, 2014 10:46 PM IST
കണ്ണൂര്‍: ടൌണ്‍സ്ക്വെയറില്‍ നടക്കുന്ന സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ പത്തു പോയിന്റോടെ ആതിഥേയരായ കണ്ണൂര്‍ ജില്ല മുന്നില്‍. ഒന്‍പതു പോയിന്റ് നേടിയ ആലപ്പുഴയാണ് രണ്ടാം സ്ഥാനത്ത്. ഫ്രീ സ്റൈല്‍ വിഭാഗത്തില്‍ ഏഴു പോയിന്റ് നേടിയ പാലക്കാടാണ് മുന്നില്‍. ആറു പോയിന്റുകള്‍ വീതം നേടിയ കണ്ണൂരും എറണാകുളവും രണ്ടാം സ്ഥാനത്തുണ്ട്. വനിതാ ഗുസ്തിയില്‍ ഒന്‍പതു പോയിന്റോടെ തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നു. ആറു പോയിന്റ് നേടിയ കോട്ടയം രണ്ടാം സ്ഥാനത്താണ്.


ചാമ്പ്യന്‍ഷിപ്പ് ഇന്നു സമാപിക്കും. വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തില്‍ പി.കെ. ശ്രീമതി എംപി സമ്മാനദാനം നിര്‍വഹിക്കും. ദേശീയ ഗെയിംസില്‍ പങ്കെടുക്കേണ്ട പുരുഷ-വനിതാ ടീമുകളെ ഈ മത്സരത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.