കേരളത്തില്‍ ഗുസ്തി പരിശീലനം നല്‍കാന്‍ തയാര്‍: സുശീല്‍ കുമാര്‍
കേരളത്തില്‍ ഗുസ്തി പരിശീലനം നല്‍കാന്‍ തയാര്‍: സുശീല്‍ കുമാര്‍
Wednesday, October 22, 2014 11:46 PM IST
കണ്ണൂര്‍: കേരളത്തില്‍ ഗുസ്തി മേഖലയില്‍ പരിശീലനം നല്‍കാന്‍ ചെയ്യാന്‍ തയാറാണെന്ന് ഒളി മ്പ്യന്‍ സുശീല്‍ കുമാര്‍. പത്തു ദിവസത്തോളം വരെ ഇവിടെ താമസിച്ചു പരിശീലനം നല്കാമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ടൌണ്‍ സ്ക്വയറില്‍ നടക്കുന്ന 62ാമത് സംസ്ഥാന ഗുസ്തി ചാമ്പ്യന്‍ഷിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പ്രസംഗിക്കുകയായിരുന്നു ഗുസ്തി ചാമ്പ്യന്‍. വരുന്ന ഒളിമ്പിക്സില്‍ സ്വര്‍ണം നേടുകയാണു തന്റെ ലക്ഷ്യം. ഇതിനായി കഠിനാധ്വാനം ചെയ്തു വരികയാണ്. കായിക പ്രേമികളുടെ മുഴുവന്‍ പ്രാര്‍ഥനയും തനിക്കുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിന്റെ ഗുസ്തി പെരുമ നിലനിര്‍ത്തണം. പി.ടി. ഉഷ, അഞ്ജു ബോബിജോര്‍ജ് തുടങ്ങി ഹോക്കി താരം ശ്രീജേഷ് വരെ കേരളത്തിന്റെ പെരുമ ലോകത്തില്‍ ഉയര്‍ത്തിപ്പിടിച്ചവരാണ്. കഠിനാധ്വാനത്തിലൂടെയാണ് ഇവര്‍ ഈ നേട്ടങ്ങള്‍ കൈവരിച്ചത്. കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും ഇത്തരത്തില്‍ ഉയര്‍ന്നുവരാം. കായികമേഖലയോട് ഏറെ താത്പര്യമുള്ള വ്യക്തിയാണ് ഇപ്പോഴത്തെ കണ്ണൂര്‍ കളക്ടര്‍ പി. ബാലകിരണ്‍. ഇദ്ദേഹത്തെ പോലുള്ളവരുടെ പിന്തുണ കായികമേഖലയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും സുശീല്‍കുമാര്‍ പറഞ്ഞു.


കേരളത്തില്‍ കായികതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനു സംസ്ഥാനത്ത് തന്നെ പരിശീലന സംവിധാനങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നു സുശീല്‍ പിന്നീടു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

ഒളിമ്പിക്സുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് ഒരു മെഡല്‍ പ്രതീക്ഷ പോലും മുമ്പില്ലായിരുന്നു. എന്നാല്‍ ഇന്ന് അതിനു മാറ്റം വന്നിട്ടുണ്ട്. സുശീല്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.