സുബ്രതോ കപ്പ് ടീം അംഗങ്ങള്‍ക്ക് പാരിതോഷികം നല്‍കും; ആഭ്യന്തരമന്ത്രി
Tuesday, October 21, 2014 12:23 AM IST
തിരുവനന്തപുരം: സുബ്രതോ കപ്പില്‍ റണ്ണറപ്പായ കേരളാ പോലീസിലെ ചുണക്കുട്ടികളായ മലപ്പുറം എം.എസ്.പി. ഹയര്‍ സെക്കണ്ടറി സ്കൂളിലെ ജേതാക്കള്‍ക്ക് പാരിതോഷികം നല്‍കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ധീരമായ ചെറുത്തുനില്‍പ്പിനൊടുവില്‍ പെനാല്‍റ്റി ഷൂട്ടൌട്ടില്‍ കാലിടറിയെങ്കിലും കളിയിലുടനീളം മികച്ച പ്രകടനമാണ് ഇവര്‍ കാഴ്ചവച്ചത്. ബ്രസീലിനെതിരേ പൊരുതിതോറ്റെങ്കിലും കളിയിലുടനീളം പൂര്‍ണ ആധിപത്യം നിലനിര്‍ത്തിയ ടീമിനെയും, എംഎസ്പിക്കു വേണ്ടി ഗോളുകളടിച്ച മാഹിന്‍, ഹുസൈന്‍, ജനിന്‍ കൂടാതെ മികച്ച പ്രകടനം കാഴ്ചവച്ച ഗോള്‍ക്കീപ്പറായ സുജിത്തിനെയും പരിശീലകന്‍ ബിനോയി സി. ജയിംസിനെയും മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജനമൈത്രി പോലീസിന്റെ സഹായ സഹകരണത്തോടെ കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.