എരൂര്‍ ഭവന്‍സ് ജേതാക്കള്‍
Tuesday, October 21, 2014 11:18 PM IST
അങ്കമാലി: വിശ്വജ്യോതി പബ്ളിക് സ്കൂളില്‍ നടന്ന അഖിലകേരള സിബിഎസ്ഇ ഇന്‍വിറ്റേഷണല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ എരൂര്‍ ഭവന്‍സ് സ്കൂള്‍ ജേതാക്കളായി. ഇന്നലെ നടന്ന ആവേശകരമായ ഫൈനലില്‍ എടക്കുന്ന് നൈപുണ്യ പ ബ്ളിക് സ്കൂളിനെ 31 റണ്‍സിനു പരാജയപ്പെടുത്തിയാണ് ഭവന്‍സ് വിജയം സ്വന്തമാക്കിയത്. ഭവന്‍സിലെ വിഘ്നേഷ് മാന്‍ ഓഫ് ദ മാച്ചായും എസ്. അഭിഷേക് മാന്‍ ഓഫ് ദ സീരീസായും തെരഞ്ഞെടുക്കപ്പെട്ടു.

അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മാന്നാനം സെന്റ് എഫ്രേംസും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കൊരട്ടി ലിറ്റില്‍ ഫ്ളവറും കിരീടം ചൂടി. ഇന്നലെ നടന്ന ഫൈനലില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോയെയാണ് സെന്റ് എഫ്രേംസ് പരാജയപ്പെടുത്തിയത്. സ്കോര്‍: 81-72. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് സെന്റ് മൈക്കിള്‍സിനെ പരാജയപ്പെടുത്തിയാണ് ലിറ്റില്‍ ഫ്ളവര്‍ ജേതാക്കളായത്. സ്കോര്‍: 85-80.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.