ഐഎസ്എല്‍: മുത്തൂറ്റ് ഗ്രൂപ്പ് ഫെയര്‍പ്ളേ അവാര്‍ഡ് നല്കും
Thursday, October 2, 2014 11:24 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളിന്റെ ഔദ്യോഗിക റഫറിയേയും ഫെയര്‍ പ്ളേ അവാര്‍ഡും മുത്തൂറ്റ് ഗ്രൂപ്പ് സ്പോണ്‍സര്‍ചെയ്യും. സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ ഫെയര്‍ പ്ളേ പോയിന്റ് നേടുന്ന ടീമിനാണ് ഫെയര്‍ പ്ളേ അവാര്‍ഡു നല്‍കുക. മാന്യമായ ഫുട്ബോളിന്റെ യഥാര്‍ഥ സ്പിരിറ്റ് കളിയിലുടനീളം ഉയര്‍ത്തിപ്പിടിക്കാന്‍ കളിക്കാര്‍ക്ക് പ്രചോദനം നല്‍കുകയാണ് അവാര്‍ഡിലൂടെ ലക്ഷ്യമിടുന്നതെന്നു മുത്തൂറ്റ് ഗ്രൂപ്പ് ഡയറക്ടര്‍ അലക്സാണ്ടര്‍ ജോര്‍ജ് മുത്തൂറ്റ് പറഞ്ഞു. ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഫെയര്‍ പ്ളേ അവാര്‍ഡുമായി സഹകരിക്കുന്നതില്‍ സന്തോഷമുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.