കൊച്ചി ഏകദിനം: ഇന്നും നാളെയും ടിക്കറ്റ്ലഭിക്കും
Thursday, October 2, 2014 11:23 PM IST
കൊച്ചി : ഇന്ത്യ- വെസ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ്, അവധി ദിനമായ ഇന്നും നാളെയും ഫെഡറല്‍ ബാങ്കിന്റെ തെരഞ്ഞെടുക്കപ്പെട്ട ശാഖകളില്‍ ലഭിക്കുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു. ആലുവ-ആര്‍എസ്എസ്, ചാലക്കുടി, പാലാരിവട്ടം, ലുലുമാള്‍, കോഴിക്കോട് മാവൂര്‍ റോഡ്, മലപ്പുറം, മഞ്ചേരി, വെസ്റ് നടക്കാവ്, പാലക്കാട്, പെരിന്തല്‍മണ്ണ, പെരുമ്പാവൂര്‍, തൃശൂര്‍, തിരൂര്‍ എന്നീ ശാഖകളിലാണു ടിക്കറ്റ് ലഭിക്കുക.


ഞായറാഴ്ച മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റേഡിയത്തിലെ കൌണ്ടറുകളിലും ടിക്കറ്റ് ലഭിക്കും. മത്സരദിവസം പാലാരിവട്ടത്തെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ നിന്നു മാത്രമേ ടിക്കറ്റ് ലഭിക്കൂ.ഫെഡറല്‍ ബാങ്കിന്റെ വെബ്സൈറ്റായ ംംം.ളലറല ൃമഹയമിസ.രീ.ശി ലൂടെയാണ് ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ലഭിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.