മെഡല്‍ ജേതാക്കള്‍ക്കു രാഷ്ട്രപതിയുടെ പ്രശംസ
Wednesday, October 1, 2014 11:57 PM IST
ന്യൂഡല്‍ഹി: ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്കുവേണ്ടി മെഡല്‍ നേടിയ താരങ്ങളെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി അഭിനന്ദിച്ചു. മെഡല്‍ നേടിയ താരങ്ങള്‍ക്ക് സ്വകാര്യ മെസേജിലൂടെയാണ് രാഷ്ട്രപതി തന്റെ അഭിനന്ദനം അറിയിച്ചത്. യോഗേശ്വര്‍ ദത്ത്, സാനിയ മിര്‍സ, സീമ പൂനിയ, ബജ്റംഗ് കുമാര്‍, സനം സിംഗ്, ഒ.പി. ജെയ്ഷ, യൂകി ഭാംബ്രി, നിഹാല്‍ സരിന്‍ തുടങ്ങിയവര്‍ക്കെല്ലാം സന്ദേശം അയച്ചു.


ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍, ഒപ്പം എല്ലാ ഭാവുകങ്ങളും. നിങ്ങളുടെ നേട്ടത്തില്‍ ഇന്ത്യ അഭിമാനപൂരിതമാകുന്നു. നിങ്ങളിലൂടെ രാജ്യാന്തര വേദിയില്‍ ഇന്ത്യന്‍ പതാക പാറിപ്പറന്നത് ആനന്ദകരമാണ്. ഭാവിയിലും നേട്ടങ്ങള്‍ ആവര്‍ത്തിക്കാന്‍ ആശംസകള്‍- പ്രണാബ് മുഖര്‍ജി തന്റെ സന്ദേശത്തില്‍ കുറിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.